ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്കി ഇടുക്കി ന്യൂമാന്‍ എല്‍പിഎസ് വിദ്യാര്‍ഥികളും രക്ഷിതാക്കളും, അധ്യാപകരും മാതൃകയായി.
തൃശൂര്‍ അമല ക്യാന്‍സര്‍ സെന്ററുമായി ചേര്‍ന്നാണ് ന്യൂമാന്‍ ഓഡിറ്റോറിയത്തില്‍ കേശദാനം സ്‌നേഹദാനം എന്ന പരിപാടി സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് സജീവ് പോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ പീപ്പിള്‍സ് ബ്ലഡ് ഡോണേഷന്‍ ആര്‍മി സംസ്ഥാന വൈസ് പ്രസിഡന്റ് ഷിജു കട്ടപ്പന, സാമൂഹിക പ്രവര്‍ത്തകരായ അനില്‍ ഇലവന്തിക്കല്‍, സാം ജേക്കബ് എന്നിവര്‍ കേശദാനം സ്‌നേഹദാനത്തെ കുറിച്ച് സന്ദേശം പങ്കുവച്ചു.
തുടര്‍ന്ന് കേശദാനത്തിന് തയ്യാറായി സമ്മതപത്രം ഒപ്പുവച്ചവരുടെ മുടി സ്‌കൂള്‍ H M സിസ്റ്റര്‍ സുദീപ, ഷിജു കട്ടപ്പനയ്ക്ക് കൈമാറി.
മുടി ദാനം ചെയ്ത അമ്മമ്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു.
കേശദാനത്തിനും രക്തദാനത്തിനും തയ്യാറാകുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഷിജു കട്ടപ്പന: 9447655653