ഇന്ത്യന്‍ ഏലത്തിന് ഇനി വെല്ലുവിളിയുടെ നാളുകള്‍. കുറഞ്ഞ വിലയില്‍ പുതിയ ഏലക്ക ഗള്‍ഫ് വിപണിയില്‍ വില്പനയ്ക്ക് ഇറക്കുകയാണ് ഗ്വാട്ടിമല. ഇന്ത്യന്‍ ഏലത്തിന്റെ സവിശേഷതകള്‍ ഗ്വാട്ടിമല ചരക്കിനില്ലെങ്കിലും വിലക്കുറവാണ് അവരെ വിപണി പിടിക്കുന്നതില്‍ സഹായിക്കുന്നത്. കിലോയ്ക്ക് ആറ് മുതല്‍ പന്ത്രണ്ട് ഡോളര്‍ നിരക്കിലാണ് ഏലക്ക വില്പന നടത്തുന്നത്. കാര്‍ഷിക ചിലവുകള്‍ കുറവയാതിനാല്‍ ഗ്വാട്ടിമലക്കര്ക്ക് ഈ വിലയും മികച്ചതാണ്.
ഇന്ത്യയിലെ വില കിലോ പത്ത്- പതിനെട്ട് ഡോളറാണ്. എന്നാല്‍, കേരളത്തിലെ കൃഷി രീതികളും കാര്‍ഷിക ചിലവുകളും കണക്കാക്കുമ്പോള്‍ ഈ വില പോലും കര്‍ഷകര്‍ക്ക് നേട്ടമല്ല.
നേരത്തെ കണ്ടെയ്നര്‍ ക്ഷാമവും കപ്പല്‍ ലഭ്യത കുറഞ്ഞതും ഗ്വാട്ടിമലക്കാരുടെ കയറ്റുമതികളെ ബാധിച്ചിരുന്നെങ്കിലും ഇപ്പോള്‍ ചരക്ക് നീക്കത്തിലെ പ്രതിസന്ധികള്‍ വിട്ടുമാറി.
വരും മാസങ്ങളില്‍ ഇതും ഇന്ത്യന്‍ കയറ്റുമതിക്ക് വെല്ലുവിളിയായേക്കുമെന്നാണ് വിവരം.