ഉത്പാദനം കുറഞ്ഞ് വിപണിയില്‍ ലഭ്യതക്കുറവുണ്ടായിട്ടും ഏലയ്ക്കായ വില താഴേക്ക് തന്നെ. ബുധനാഴ്ച രാവിലെ നടന്ന ഇ- ലേലത്തില്‍ ഏലക്കായക്ക് 809 രൂപയാണ് ശരാശരി വില. ഉയര്‍ന്ന വിലയായി ലഭിച്ചത് 1297 രൂപ മാത്രം. കട്ടപ്പന കമ്പോളത്തിലും വിലയിടിവ് പ്രതിഫലിച്ചു. വിപണിയില്‍ ഏലയ്ക്കായയുടെ ലഭ്യത കുറഞ്ഞിട്ടും വിലയിടിയുന്നതിനു പിന്നില്‍ പല കള്ളക്കളികളും നടക്കുന്നതായി വ്യാപാരികളും കര്‍ഷകരും സംശയിക്കുന്നു.
പുറ്റടിയിലും ബോഡിനായ്ക്കന്നൂരിലും നടത്തുന്ന സ്‌പൈസസ് ബോര്‍ഡിന്റെ ഇ-ലേലത്തില്‍ വന്‍കിട വ്യാപാരികളും കയറ്റുമതിക്കാരും ഉത്തരേന്ത്യന്‍ ലോബിയും ചേര്‍ന്ന് നിലവാരമില്ലാത്ത ഏലയ്ക്കായ എത്തിച്ച് വിലയിടിക്കാന്‍ ശ്രമിക്കുന്നതായി കര്‍ഷകര്‍ സംശയിക്കുന്നു. ഇലേലത്തില്‍ വില ഇടിയുന്നതോടെ പ്രാദേശികമായി വിലയിടിയുകയും വ്യാപാരികള്‍ക്ക് കുറഞ്ഞവിലയ്ക്ക് ഏലയ്ക്കായ വാങ്ങാന്‍ അവസരമൊരുങ്ങുകയും ചെയ്യും. വില കുത്തനെയിടിഞ്ഞതോടെ ഉത്പാദിപ്പിച്ച ഏലയ്ക്കായ നഷ്ടത്തില്‍ വിറ്റഴിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. ഇത് എങ്ങനെയും തടയണമെന്നാണ് കര്‍ഷകരുടെ ആവശ്യം.