സിമെന്റ് വില രണ്ടാഴ്ചയ്ക്കിടെ 60 രൂപ കൂടി: നിര്‍മാണ മേഖല പ്രതിസന്ധിയില്‍

Related Stories

അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതോടെ
സംസ്ഥാനത്ത് സിമെന്റ്് വില രണ്ടാഴ്ചയ്ക്കിടെ 60 രൂപ വര്‍ധിച്ചു. കോവിഡിനു പിന്നാലെ സജീവമായ നിര്‍മാണ മേഖല ഇതോടെ വീണ്ടും പ്രതിസന്ധിയിലായി. 390 രൂപയായിരുന്ന ഒരു ചാക്ക് സിമന്റിന് ഇപ്പോള്‍ 450 മുതല്‍ 456 രൂപ വരെയാണ് വില. ഇനിയും ഉയരാനാണു സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.
സംസ്ഥാനത്തെ നല്ലൊരു ശതമാനം ക്വാറികളും അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനാല്‍ ക്വാറി ഉത്പന്നങ്ങള്‍ക്കും വില കൂടി. കോവിഡിനു മുമ്പ് ക്യുബിക് അടിക്ക് 28 മുതല്‍ 32 രൂപ വരെ വിലയുണ്ടായിരുന്ന ക്വാറി ഉത്പന്നങ്ങള്‍ക്കു നിലവില്‍ 38 മുതല്‍ 46 രൂപ വരെയാണ്.
നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കു സംസ്ഥാനത്തു പ്രവര്‍ത്തനാനുമതി നല്‍കി വിലക്കയറ്റം തടയണമെന്നാണു കച്ചവടക്കാരുടെ ആവശ്യം. ഒപ്പം സിമന്റ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് ഏകീകൃത വില നിശ്ചയിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഇന്റര്‍ലോക്ക്, സിമന്റ് കട്ടകള്‍ക്കും വില ഉയര്‍ത്തേണ്ട അവസ്ഥയിലാണു വ്യാപാരികള്‍. ഈ മേഖലയിലെ ആറായിരത്തോളം വരുന്ന വ്യാപാരികള്‍ക്കും ഇതു പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വില വര്‍ധിപ്പിക്കേണ്ട സാഹചര്യം സാധാരണക്കാരെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് സിമന്റ് ബ്രിക്സ് ആന്‍ഡ് ഇന്റര്‍ ലോക്സ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജിമ്മി മാത്യു പറഞ്ഞു. വില നിയന്ത്രണമേര്‍പ്പെടുത്തി വ്യവസായത്തെ സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories