12 ലക്ഷം കോടി കടന്ന് കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി പിരിവ്:17 ശതമാനം വർധന

0
134

നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 12.37 ലക്ഷം കോടി രൂപയായി. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിന്റെ (CBDT) കണക്ക് പ്രകാരം മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 17.5 ശതമാനം വർധനവാണുണ്ടായത്. റീഫണ്ടുകൾ ഒഴികെയുള്ള മൊത്തം പിരിവ് 21.8 ശതമാനം ഉയർന്ന് 10.6 ലക്ഷം കോടി രൂപയായി. ഏപ്രിൽ ഒന്നിനും നവംബർ ഒമ്പതിനും ഇടയിൽ 1.77 ലക്ഷം കോടി രൂപയുടെ നികുതി റീഫണ്ടാണ് കേന്ദ്രം നൽകിയത്.

നിലവിൽ 2023-24 സാമ്പത്തിക വർഷത്തെ മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്റെ 58.15 ശതമാനമാണ് നികുതി പിരിവ്. കോർപ്പറേറ്റ് ആദായനികുതിയിൽ 7.13 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെക്കാൾ 28.29 ശതമാനം ഉയർച്ചയാണ് വ്യക്തിഗത ആദായ നികുതിയിൽ ഉണ്ടായത്.