നികുതിക്കേസുകൾ പിൻവലിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ:ഒരു കോടി പേർക്ക് ഗുണം ലഭിക്കും

0
131

ജീവിതവും ബിസിനസ് പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനായി നികുതിക്കേസുകൾ പിൻവലിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 1962 മുതലുള്ള നികുതി കുടിശികക്കേസുകൾ ഇപ്പോഴും നിലവിലുണ്ടെന്നത് കൃത്യമായി നികുതി അടയ്ക്കുന്നവരെ പോലും ആശങ്കപ്പെടുത്തുന്നതിനാലാണ് കേസുകൾ പിൻവലിക്കുന്നതെന്ന് ഇടക്കാല ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി.


2009 മുതൽ 2015 വരെയുള്ള നികുതി കുടിശിക ആവശ്യപ്പെട്ടുള്ള കേസുകളാണ് പിൻവലിക്കുന്നത്. ഇതുപ്രകാരം 2009-10 വരെയുള്ളതും, 25,000 രൂപവരെ തുകയ്ക്കുള്ളതുമായ കേസുകളും 2010-11 മുതൽ 2014-15 വരെയുള്ള 10,000 രൂപയുടേത് വരെയുള്ള കേസുകളുമാണ് പിൻവലിക്കുക. ഒരു കോടി പേർക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.