ചന്ദ കൊച്ചാറും ദീപക് കൊച്ചാറും ജയില്‍ മോചിതരായി

Related Stories

ഐസിഐസിഐ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ചന്ദ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും ജയില്‍മോചിതരായി. ബോംബെ ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒയും എംഡിയുമായ ചന്ദ കൊച്ചാറിനെയും ഭര്‍ത്താവിനെയും ജയില്‍ മോചിതരാക്കിയത്.
വീഡിയോകോണ്‍-ഐസിഐസിഐ ബാങ്ക് വായ്പ കേസില്‍ ഡിസംബര്‍ 23 നാണ് സിബിഐ കൊച്ചാറിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാട്ടി ഇരുവരും കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, നടപടിക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റ് നടത്തിയ സിബിഐയെ കോടതി ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories