ജീവനക്കാര്‍ക്കിടയില്‍ ഓപ്പണ്‍ എഐ ചാറ്റ് ജിപിടിയുടെ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ആപ്പിള്‍ കമ്പനി. ആപ്പിളും സമാനമായ സാങ്കേതിക വിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതിനാലാണ് നടപടി. എഐ പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നവരുടെ കംപ്യൂട്ടറുകളില്‍ നിന്ന് സുപ്രധാന രേഖകള്‍ ചോര്‍ത്തിയെടുക്കുമോ എന്ന ഭയവും ഇതിന് കാരണമാണ്. എഐ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഉപഭോക്തൃ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുമോ എന്ന ഭയവും ആപ്പിളിടക്കമുള്ള കമ്പനികള്‍ക്കുണ്ട്.