‘ചാറ്റ് വിത്ത് മിനിസ്റ്റര്‍’: സംരംഭകര്‍ക്ക് ഇനി വാട്‌സാപ്പിലൂടെ സംശയങ്ങള്‍ അകറ്റാം

Related Stories

സംരംഭകര്‍ക്ക് നേരിട്ട് അധികൃതരുായി സംവദിക്കാന്‍ അവസരമൊരുക്കി വ്യവസായ വകുപ്പ്.
വ്യവസായ സംരംഭകര്‍ക്ക് അവരുടെ സംരംഭങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും അധികൃതരെ അറിയിക്കുവാനുള്ള സൗകര്യമാണ് വ്യവസായ വാണിജ്യ വകുപ്പ് ഒരുക്കുന്നത്. ‘ചാറ്റ് വിത്ത് മിനിസ്റ്റര്‍’ എന്നാണ് ഈ സംവിധാനത്തിന് പേര്. സംരംഭകര്‍ക്ക് അവരുടെ പരാതികളും അന്വേഷണങ്ങളും 9846441445 എന്ന വാട്‌സാപ്പ് കോണ്‍ടാക്റ്റ് നമ്പറിലേയ്ക്ക് സന്ദേശമായി അയക്കാവുന്നതാണ്.
ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ജില്ലാതല റിസോഴ്‌സസ് പേഴ്‌സണ്‍മാരും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംവിധാനത്തിലൂടെ പരിഹാര നടപടികള്‍ സ്വീകരിക്കും. പരാതികള്‍ പരിഹരിക്കുന്നതിനും ഇതു സംബന്ധിച്ച് സംരംഭകര്‍ക്ക് ഉചിതമായ മറുപടി നല്‍കുന്നതിനും പരമാവധി 7 ദിവസത്തെ സമയ പരിധി ആണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് ഈ സമയപരിധി 48 മണിക്കൂര്‍ ആക്കാന്‍ ആണ് വ്യവസായ വകുപ്പിന്റെ ശ്രമം.
എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഈ നമ്പറിലേയ്ക്ക് സന്ദേശം അയക്കാം.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories