ജീവനക്കാര്‍ക്ക് പകരം എഐ ചാറ്റ്‌ബോട്ടുമായി സ്റ്റാര്‍ട്ടപ്പ്

0
143

ഉപഭോക്തൃ ഹെല്‍പ്‌ഡെസ്‌കിലെ 90 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ട് പകരം എഐ ചാറ്റ്‌ബോട്ടിനെ ഉപയോഗിച്ച് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദൂകാന്‍ സ്റ്റാര്‍ട്ടപ്പ്. ചാറ്റ്‌ബോട്ടിന്റെ സഹായത്തോടെ 85 ശതമാനത്തോളം ചെലവ് ചുരുക്കാന്‍ കമ്പനിക്ക് സാധിച്ചതായി ദൂകാന്‍ സ്ഥാപകന്‍ സുമിത് ഷാ പറഞ്ഞു. ജീവനക്കാര്‍ ചെയ്തിരുന്നതിലും വേഗത്തില്‍ ചാറ്റ്‌ബോട്ട് ജോലികള്‍ പൂര്‍ത്തിയാക്കുന്നു. രണ്ട് മണിക്കൂറും 13 മിനിട്ടുമെടുത്ത് ജീവനക്കാര്‍ ചെയ്തിരുന്ന ജോലികള്‍ ചാറ്റ് ബോട്ട് വെറും 3 മിനിട്ട് 12 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയെന്നാണ് ഷാ അവകാശപ്പെടുന്നത്.