സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വാഴത്തോപ്പ് ഗവ.വിഎച്ച്എസ് സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് കോളേജ് വിദ്യാര്‍ഥികള്‍ക്കായി രാവിലെ 11 മണിക്ക് ‘ചാറ്റ് ജി പി ടിയും നിര്‍മ്മിത ബുദ്ധിയും’ എന്ന വിഷയത്തില്‍ സെമിനാര്‍. കോട്ടയം ഡിഎഫ്ഒ എന്‍ രാജേഷ് ഉദ്ഘാടനം ചെയ്യും. മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രിന്‍സിപ്പാള്‍ ഡോ. പി സി നീലകണ്ഠന്‍ ക്ലാസ് നയിക്കും.
ഉച്ചയ്ക്ക് 2.30 ന് ‘മാലിന്യനിര്‍മാര്‍ജ്ജനവും ആരോഗ്യ സംരക്ഷണവും’ എന്ന വിഷയത്തില്‍ ശുചിത്വ മിഷന്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. എ ഡി എം ഷൈജു പി ജേക്കബ്, ശുചിത്വ മിഷന്‍ കണ്‍സള്‍ട്ടന്റ് ജഗജീവന്‍ എല്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ രാജേഷ്, കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി വി മധു എന്നിവര്‍ ക്ലാസ് നയിക്കും. വൈകിട്ട് 7 മണിക്ക് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ഗൗരി ലക്ഷ്മി നയിക്കുന്ന ലൈവ് മ്യൂസിക് പെര്‍ഫോമന്‍സും ഉണ്ടായിരിക്കും.