ചാറ്റ് ജിപിടി പ്രോ വേര്‍ഷന്‍ എത്തി

0
208

ഉപയോക്താക്കള്‍ക്ക് പണം നല്‍കി ഉപയോഗിക്കാവുന്ന ചാറ്റ്ജിപിടി പ്രോ വേര്‍ഷന്‍ എത്തി.
ചാറ്റ്ജിപിടി ഉടമകളായ ഓപ്പണ്‍ എഐ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകള്‍ പുറത്തുവിട്ടിട്ടില്ല.
എന്നാല്‍, പ്രതിമാസം 42 ഡോളര്‍ നല്‍കിയാല്‍ ചാറ്റ്ജിപിടി പ്രോ വേര്‍ഷന്‍ ഉപയോഗിക്കാം എന്ന സൂചനയാണ് പുറത്ത് വരുന്നത്.

പ്രോ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് അപ്‌ഗ്രേഡ് എന്നുള്ള ഓപ്ഷന്‍ തിരഞ്ഞെടുത്തിനുശേഷം പ്രതിമാസ തുക അടച്ചാല്‍ ഫീച്ചറുകള്‍ ലഭിക്കുന്നതാണ്. ചാറ്റ്ജിപിടിയുടെ പേയ്ഡ് വേര്‍ഷന്‍ അവതരിപ്പിക്കുമെന്ന് ഓപ്പണ്‍എഐ സിഇഒ സാം ഓള്‍ട്ട്മാന്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ചാറ്റ്ജിപിടിയില്‍ കോടികളുടെ നിക്ഷേപം നടത്തുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരുന്നു.