ക്രിസ്മസിന് മലയാളി കുടിച്ചു തീര്‍ത്തത് 229.80 കോടി രൂപയുടെ മദ്യം

Related Stories

സംസ്ഥാനത്ത് ക്രിസ്മസ് കാലത്ത് നടന്നത് റെക്കോര്‍ഡ് മദ്യവില്‍പ്പന. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ വില്‍പന നടത്തിയത് 229.80 കോടി രൂപയുടെ മദ്യം. ക്രിസ്മസ് ദിനത്തില്‍ മാത്രം വിറ്റത് 89.52 കോടിയുടെ മദ്യം.
കഴിഞ്ഞ വര്‍ഷം ക്രിസ്മസ് കാലത്ത് വില്‍പ്പന 215.49 കോടിയായിരുന്നു. ക്രിസ്മസ് ദിവസം 90.03 കോടിയുടെ മദ്യവും വിറ്റു.
കൊല്ലം ആശ്രാമത്തെ ബിവറേജസ് ഔട്ട്‌ലറ്റാണ് വില്‍പനയില്‍ മുന്നില്‍, 68.48 ലക്ഷം രൂപയുടെ വില്‍പനയാണ് ഇവിടെ മാത്രം നടന്നത്. 65.07 ലക്ഷം വില്‍പനയുമായി തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലറ്റാണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലറ്റാണ്. ഇവിടെ 61.49 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റുപോയത്.
ഇത്തവണയും റം ആണ് വില്‍പ്പനയില്‍ മുന്നില്‍. 267 ഔട്ട്‌ലറ്റുകളാണ് ബവ്‌റിജസ് കോര്‍പറേഷനുള്ളത്. തിരക്കു കുറയ്ക്കാനായി 175 പുതിയ ഔട്ട്‌ലറ്റുകള്‍ ആരംഭിക്കാനും നേരത്തെ വിവിധ കാരണങ്ങളാല്‍ പൂട്ടിപോയ 68 ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങാനും കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories