ഗൂഗിള്‍ ക്രോം സെര്‍ച്ച് എഞ്ചിന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് ഗൂഗിള്‍. വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ നിര്‍ദേശം. സിവിഇ-2022-3075 എന്ന വൈറസിന്റെ ഭീഷണിയാണ് നിലനില്‍ക്കുന്നത്.
വിന്‍ഡോസ്, മാക്, ലിനക്‌സ്, ഓപ്പറേറ്റിങ് പ്ലാറ്റ്‌ഫോമുകളില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്കായി ഉടന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ അവതരിപ്പിക്കുമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇത് ആറാം തവണയാണ് ഗൂഗിള്‍ ക്രോം സുരക്ഷാ ഭീഷണി നേരിടുന്നത്.