ഔഷധ നിര്‍മാണ, വിതരണ കമ്പനിയായ സിപ്ലയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ വിദേശ പ്രൈവറ്റ് ഇക്വിറ്റി (PE) കളും ഫണ്ടുകളും ശ്രമം തുടങ്ങി.
പ്രമോട്ടര്‍ കുടുംബവുമായി ബ്ലാക്ക് സ്റ്റോണ്‍, ബേറിംഗ്, കെ.കെ.ആര്‍, ആഡ്വന്റ് തുടങ്ങിയ പി.ഇ കള്‍ ചര്‍ച്ച നടത്തി വരികയാണ്.
സിപ്ലയുടെ 34 ശതമാനം ഓഹരി പ്രമോട്ടര്‍മാരായ ഹമീദ് കുടുംബത്തിന്റെ കൈവശമാണ്.
ചെയര്‍മാന്‍ വൈ.കെ. ഹമീദും സഹോദരനും വൈസ് ചെയര്‍മാനുമായ എം.കെ. ഹമീദും 80 കഴിഞ്ഞവരാണ്. എം.കെ. ഹമീദിന്റെ മകള്‍ സമീന വസീറലി എക്‌സിക്യൂട്ടീവ് വൈസ് ചെയറാണ്. എന്നാൽ പുതു തലമുറക്കാർക്ക് ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ താത്പര്യമില്ല.
നിലവിലെ വാര്‍ത്തകള്‍ അനുസരിച്ച് കുടുംബം ബിസിനസ് വിറ്റൊഴിയാനാണ് ഉദ്ദേശിക്കുന്നത്.
ഈ നീക്കങ്ങളും കമ്ബനിയുടെ മികച്ച റിസല്‍ട്ടും ഇന്നലെ ഓഹരി വില പത്തു ശതമാനം വരെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന് ഓഹരി താഴ്ചയിലാണ് വ്യാപാരം തുടരുന്നത്.
ഔഷധ നിര്‍മാണ വിതരണ മേഖലയില്‍ റാന്‍ബാക്‌സി അടക്കം പല കുടുംബ ബിസിനസുകളും പിഇ കള്‍ വാങ്ങി നല്ല ലാഭത്തില്‍ കൈമാറ്റം ചെയ്തിട്ടുണ്ട്.