കോഫിയുടെ സുഗന്ധമാണ്, ഇടുക്കിയിലെ ഈ സംരംഭക വിജയത്തിന്

Related Stories

കാപ്പി കൃഷിക്ക് പേരു കേട്ട നാടാണ് ഇടുക്കി. ട്രാവന്‍കൂര്‍ കോഫി കമ്പനി എന്ന പേരില്‍ കാപ്പിക്കുരു പ്രോസസിങ് യൂണിറ്റ് സംരംഭത്തിലൂടെ വിജയത്തിലേക്ക് മുന്നേറുകയാണ് ഇടുക്കി തൂക്കുപാലം വരിക്കപ്ലാമൂട്ടില്‍ ജെയ്സണും ഭാര്യ നിഷയും. നാലു പതിറ്റാണ്ടായി കാപ്പി കച്ചവടത്തില്‍ ചുവടുറപ്പിച്ചിരിക്കുന്ന കുടുംബമാണ് ജെയ്സന്റേത്. കഴിഞ്ഞ കോവിഡ് കാലത്താണ് കോഫി പ്രോസസിങ് യൂണിറ്റ് എന്ന ആശയത്തിലേക്ക് ഇദ്ദേഹം എത്തിച്ചേരുന്നത്. അതോടെ നാട്ടിലെ കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന കാപ്പിക്കുരു ഉപയോഗിച്ച് റോബസ്റ്റ, അറബിക്ക, ലൈബീരിക്ക എന്നീ ഇനങ്ങളില്‍ കാപ്പിക്കുരു വിപണനവും സംസ്‌കരണവും ആരംഭിച്ചു. പ്രോസസിങ്ങിന് ശേഷം മികച്ച ഗുണമേന്മയുള്ള കോഫി ഉത്പാദിപ്പിക്കാന്‍ ഇവര്‍ക്കിവിടെ സാധിക്കുന്നു. പീലിങ്ങും പ്രോസസിങ്ങും പാക്കേജിങ്ങും വരെ രാജ്യാന്തര നിലവാരത്തിലാണ് ഇവരിവിടെ ചെയ്യുന്നത്. കര്‍ഷകര്‍ക്കും എസ്റ്റേറ്റുകള്‍ക്കും കമ്പനികള്‍ക്കും വേണ്ടി കോഫി വേര്‍തിരിച്ചും സംസ്‌കരിച്ചും പൗഡര്‍ രൂപത്തിലുമാക്കി കൊടുക്കുന്നതിനൊപ്പം ഹൈറേഞ്ച് കോഫി എന്ന പേരില്‍ സ്വന്തം നിലയിലും ഈ ദമ്പതിമാര്‍ കോഫി ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നു. മികച്ച കര്‍ഷകരില്‍ നിന്നും എസ്റ്റേറ്റുകളില്‍ നിന്നും ഗുണമേന്മയുള്ള കാപ്പിക്കുരു ശേഖരിക്കാനും പൊടിയാക്കി ജനങ്ങളിലേക്ക് എത്തിക്കാനും സാധിക്കുന്നതിനാലാകാം ചുരുങ്ങിയ കാലം കൊണ്ട് വിപണിയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്താന്‍ ഈ സംരംഭത്തിലൂടെ നിഷ-ജെയ്സണ്‍ ദമ്പതികള്‍ക്ക് സാധിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories