വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു.
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വില 90 രൂപ കുറച്ച് 2034 രൂപ 50 പൈസ ആയി. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ പെട്രോളിയം കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. ഇതേ തുടര്‍ന്നാണ് വില കുറഞ്ഞത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.