നിര്‍മ്മാണ മേഖലയിലെ നിയമ വിരുദ്ധ പ്രവണതകളും, നിരുത്തവാദപരമായ സമീപനങ്ങളും അവസാനിപ്പിക്കുന്നതിന് കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നവംബര്‍ 11, രാവിലെ 10.30 ന് ചെറുതോണി ഇഗ്ലൂ ഹെറിറ്റേജ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിക്കുന്നു. പ്രസ്തുത മേഖലയിലെ നിയമ വശങ്ങളെക്കുറിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടിറിമാരും നിര്‍വ്വഹണ ഉദ്യോഗസ്ഥരും മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും ശില്‍പശാലയില്‍ പങ്കെടുക്കണമെന്ന് അതോറിറ്റി ചെയര്‍മാന്‍ പി. എച്ച്. കുര്യന്‍ അറിയിച്ചു.
ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനും കെട്ടിട നിര്‍മ്മാണ മേഖല കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് 2016 മേയില്‍ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ആക്ട് നിലവില്‍ വന്നത്. പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേരള- റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി പ്രവര്‍ത്തിക്കുന്നത്.