കറണ്ട് ബില്ലിൽ ഷോക്കടിക്കും:കൂടിയ നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കേരളം

0
110

വേനൽക്കാലത്തെ ഉയർന്ന ഉപഭോഗം കണക്കിലെടുത്ത്, പുറത്തുനിന്ന് കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങാനൊരുങ്ങി കേരളം. ഈ വർഷം വേനൽക്കാലത്തെ ആഭ്യന്തര ഉത്പാദനത്തിൽ 1,200 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ ഡാമുകളിൽ 67 ശതമാനത്തോളം വെള്ളമേയുള്ളൂ. ഈ സാഹചര്യത്തിലാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്.

ഏപ്രിൽ 15 വരെ അരുണാചൽ പ്രദേശ് പവർ കോർപ്പറേഷനിൽ നിന്ന് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. ജനുവരി-മാർച്ച് കാലയളവിലേക്കായി 200 മെഗാവാട്ട്, ഏപ്രിൽ ഒന്നു മുതൽ 15 വരെയുള്ള കാലയളവിലേക്കായി 150 മെഗാവാട്ട് എന്നിങ്ങനെയായിരിക്കും വാങ്ങുക. തിരികെ നൽകാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി വാങ്ങുക.


അതേസമയം കൂടിയ നിരക്കിൽ അദാനി എന്റർപ്രൈസസ്, പി.ടി.സി ഇന്ത്യ, ടാറ്റ പവർ എന്നിവയിൽ നിന്ന് കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയിട്ടുണ്ട്. ഏപ്രിൽ-മേയ് മാസങ്ങളിലേക്കായി യൂണിറ്റിന് 8.69 രൂപ നിരക്കിൽ 200 മെഗാവാട്ട് വാങ്ങാനാണ് നീക്കം. എന്നാൽ കൂടിയ നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് ഉപയോക്താവിന് സാമ്പത്തിക ഭാരം സൃഷ്ടിക്കും.