തിരുവനന്തപുരം സ്വദേശിയായ നിയമവിദ്യാര്‍ഥിക്ക് സൊമാറ്റോ 8362 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി. 362 രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്തിട്ടും ഭക്ഷണം എത്തിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് മലയാളിയും ഡല്‍ഹി യുണിവേഴ്‌സിറ്റിയിലെ നിയമവിദ്യാര്‍ഥിയുമായ അരുണ്‍ ജി കൃഷ്ണന്‍ സൊമാറ്റോയ്‌ക്കെതിരെ കേസ് കൊടുത്തത്. എന്നാല്‍, അരുണ്‍ സ്ഥലത്തില്ലായിരുന്നു എന്നാണ് സൊമാറ്റോ കോടതിയെ അറിയിച്ചത്. എന്നാല്‍ സൊമാറ്റോയുടെ വാദങ്ങള്‍ തള്ളിയ കൊല്ലത്തെ ഉപഭോക്തൃ കോടതി പലിശയും നഷ്ടപരിഹാരവുമടക്കം 45 ദിവസത്തിനകം 8362 രൂപ വിദ്യാര്‍ഥിക്ക് തിരികെ നല്‍കാന്‍ സൊമാറ്റോയോട് നിര്‍ദേശിച്ചു.