ഭാരത് പേയില്‍ നിന്നു പുറത്ത് വന്ന ശേഷമുള്ള അഷ്‌നീര്‍ ഗ്രോവറിന്റെ ഏറ്റവും പുതിയ സംരംഭം ക്രിക് പേ ലോഞ്ച് ചെയ്തു. ഡ്രീം 11, മൊബൈല്‍ പ്രീമിയര്‍ ലീഗ് എന്നിവര്‍ക്ക് വെല്ലുവിളിയായേക്കാവുന്ന പ്ലാറ്റ്‌ഫോമാണ് ഫാന്റസി സ്‌പോര്‍ട്‌സ് ആപ്പായ ക്രിക് പേ. ഐപിഎല്ലിന് മുന്നോടിയായാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ക്രിക്കറ്റില്‍ ഐപിഎല്ലിന് ശേഷമുള്ള ഏറ്റവും വലിയ വിപ്ലവ മെന്നാണ് അഷ്‌നീര്‍ ഗ്രോവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. പ്രകടനത്തിനനുസരിച്ച് കളിക്കാര്‍ക്ക് പണം നല്‍കുന്ന ഏക ആപ്പാകുമിതെന്നും ഗ്രോവര്‍ പറഞ്ഞു.
18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വിര്‍ച്വല്‍ ടീമുണ്ടാക്കി ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുത്ത് ക്യാഷ് പ്രൈസ് സ്വന്തമാക്കാന്‍ ഈ ആപ്പ് അവസരമൊരുക്കുന്നു.