ഇസ്രായേൽ-ഹമാസ് സംഘർഷം:എണ്ണ വിലയിൽ വർദ്ധനവ്

0
128

ഇസ്രായേൽ-ഹമാസ് സംഘർഷം മൂലം മിഡിൽ ഈസ്റ്റിൽ നിന്നുള്ള ക്രൂഡ് വിതരണം തടസ്സപ്പെടുമോ എന്ന ആശങ്കകൾക്കിടെ എണ്ണ വില ഏകദേശം $2 വർദ്ധിച്ചു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 1.62 ഡോളർ അഥവാ 1.8% ഉയർന്ന് 91.49 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് (WTI) ഫ്യൂച്ചറുകൾ $1.77 അല്ലെങ്കിൽ 2% ഉയർന്ന് ബാരലിന് $88.43 ആയി. സ്വർണ വിലയിലും കുതിപ്പ് ഉണ്ടായി. യുഎസിൽ കടപ്പത്ര വിലകൾ താണതോടെ പലിശയെപ്പറ്റിയുള്ള ആശങ്കകൾ വ്യാപകമായി. ഇതെല്ലാം വിപണിയെ താഴോട്ട് വലിക്കും.


ഗാസ സിറ്റിയിലെ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിൽ 500 പലസ്തീനികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായി. പലസ്തീൻ ഇസ്ലാമിക് ജിഹാദ് തീവ്രവാദ സംഘടനയായ ഹമാസുമായുള്ള യുദ്ധത്തിൽ രാജ്യത്തിന് പിന്തുണ നൽകുന്നതിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്രായേൽ സന്ദർശിക്കും.