ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്ക് മേല്‍ നികുതി നിയന്ത്രണങ്ങള്‍ ശക്തമാക്കുന്ന ഇന്ത്യയുടെ നടപടി രാജ്യത്തെ ക്രിപ്റ്റോ വിപണിയെ ഇല്ലാതാക്കുമെന്ന് ബിനാന്‍സ് സിഇഒ ചാങ്പെങ് ഷാവോ. സിങ്കപ്പൂരിലെ ഒരു ഫിന്‍ടെക് സമ്മേളനത്തില്‍ വച്ചായിരുന്നു ചാങ്പെങ്ങിന്റെ പ്രസ്താവന.
ക്രിപ്റ്റോ ഇടപാടുകള്‍ക്ക് മേല്‍ 30 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ക്രിപ്റ്റോ സ്റ്റാര്‍ട്ടപ്പുകള്‍ നികുതി നിയന്ത്രണത്തില്‍ വലയുന്ന സാഹചര്യത്തിലാണ് ചാങ്പെങ്ങിന്റെ പ്രതികരണം.