ക്രിപ്‌റ്റോ തട്ടിപ്പില്‍ ഇന്ത്യക്കാര്‍ക്ക് നഷ്ടപ്പെട്ടത് 953 കോടി രൂപയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ദുബായ് കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സി ദുബായുടെ ഔദ്യോഗിക ക്രിപ്‌റ്റോയാണെന്ന് തെറ്റിദ്ധരിച്ച് 2021ല്‍ ആളുകള്‍ വന്‍തോതില്‍ ഇതിന് പിന്നാലെ പോയിരുന്നു. ആയിരം മടങ്ങാണ് തൊട്ടുപിന്നാലെ ദുബായ് ക്രിപ്‌റ്റോയുടെ മൂല്യം ഉയര്‍ന്നത്. രണ്ട് വര്‍ഷത്തിനിടെ നടന്ന രണ്ട് ലക്ഷം ക്രിപ്‌റ്റോ തട്ടിപ്പുകളിലൊന്നു മാത്രമാണിത്. ലോക്‌സഭയില്‍ ഉയര്‍ന്ന ഒരു ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ക്രിപ്‌റ്റോ ഉപയോഗിച്ചുള്ള കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ഫണ്ടിങ്ങുമടക്കം നിരീക്ഷിക്കുന്നതിന് സാമ്പത്തിക കര്‍മ്മ സേനയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നതായും മന്ത്രി പറഞ്ഞു.
അടുത്തിടെ 200 ശതമാനം പണം വര്‍ധനവ് വാഗ്ദാനം ചെയ്തുള്ള 500 കോടിയുടെ ക്രിപ്‌റ്റോ തട്ടിപ്പും പുറത്ത് വന്നിരുന്നു.