പാലിനൊപ്പം കാലിത്തീറ്റയ്ക്കും വില വര്‍ധിച്ചു: ദുരിതമൊഴിയാതെ ക്ഷീര കര്‍ഷകര്‍

Related Stories

സര്‍ക്കാര്‍ പാല്‍ വില വര്‍ധിപ്പിച്ചപ്പോള്‍ പ്രതീക്ഷ തിരികെ പിടിച്ച ക്ഷീരകര്‍ഷകര്‍ വീണ്ടും ദുരിതത്തില്‍.
സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുത്തനെ വര്‍ധിച്ചതോടെയാണ് കര്‍ഷകരുടെ പ്രതീക്ഷയ്ക്ക് വീണ്ടും മങ്ങലേറ്റത്.
150 മുതല്‍ 250 രുപവരെയാണ് 50 കിലോയുടെ ഓരോ ചാക്കിനും വിവിധ കമ്പനികള്‍ കൂട്ടിയത്. ഇതോടെ അധിക പണം മുഴുവനായും കാലീത്തീറ്റയ്ക്കും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും നല്‍കേണ്ടി വരുന്നതായി കര്‍ഷകര്‍ പറയുന്നു. നേരത്തെ കാലികള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷ്യൂറന്‍സ് പരിരക്ഷ നല്‍കിയിരുന്നു. ഇതും ഇപ്പോഴില്ല. വര്‍ഷം ഓരോ കാലികള്‍ക്കും 3000ത്തിലധികം രൂപയാണ് ഇതിനായി ഇപ്പോള്‍ കര്‍ഷകന്‍ മുടക്കേണ്ടിവരുന്നത്.
കാലിത്തീറ്റ വിപണി സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വകുപ്പു മന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് വിവിധ കര്‍ഷക സംഘടനകള്‍. പാലിന് ആറ് രൂപയാണ് കൂടിയത്. ഇതില്‍ അഞ്ച് രൂപയോളം കര്‍ഷകര്‍ക്ക് നല്‍കാനും തുടങ്ങി. എന്നാല്‍ കാലിത്തീറ്റയുടെ വില നിയന്ത്രിച്ച് ഇന്‍ഷ്യൂറന്‍സ് പരിരക്ഷ പുനസ്ഥാപിച്ച് നിലവിലെ പ്രതിസന്ധി പരിഹരിക്കണമെന്നാണ് ക്ഷീര കര്‍ഷകരുടെ ആവശ്യം.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories