ഈ മാസം അവസാനം ദീപിക പദുക്കോണ്‍ ഖത്തറില്‍ ഫിഫ ലോകകപ്പ് ട്രോഫി അനാച്ഛാദനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 18ന് നടക്കുന്ന ലോകകപ്പ് ഫൈനലിന് മുന്നോടിയായാകും ട്രോഫി അനാച്ഛാദനം. പരിപാടിക്കായി അധികം വൈകാതെ ദീപിക ഖത്തറിലേക്ക് പറക്കും. ഇതാദ്യമായാണ് ഒരു അഭിനേത്രിക്ക് ഇത്തരമൊരു സുവര്‍ണാവസരം ലഭിക്കുന്നത്. ദീപികയ്ക്ക് ലഭിച്ച ഈ അവസരത്തില്‍ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാനവസരം ഒരുങ്ങുകയാണ്. കാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ജൂറിയായും ദിപിക പ്രത്യക്ഷപ്പെട്ടിരുന്നു. പത്താനാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.