പൊള്ളുന്ന വിലയിലും പൊന്നിനോട് പ്രിയം:രാജ്യത്ത് ആവശ്യകത കുത്തനെ ഉയർന്നു

0
439

നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ രാജ്യത്ത് സ്വർണത്തിനുള്ള ഡിമാന്റ് 10 ശതമാനം ഉയർന്ന് 210.2 ടണ്ണായി. ആഭരണങ്ങൾക്കുള്ള ഡിമാന്റ് 146.2 ടണ്ണിൽ നിന്ന് 7 ശതമാനം ഉയർന്ന് 155.7 ടണ്ണായി. സ്വർണ ബാർ, കോയിൻ ഡിമാൻഡ് 45.4 ടണ്ണിൽ നിന്ന് 20 ശതമാനം ഉയർന്ന് 54.5 ടണ്ണായി. സ്വർണത്തിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ.

രാജ്യത്തെ സ്വർണ ബാർ, കോയിൻ നിക്ഷേപം 2015 ന് ശേഷം ഒരു പാദത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കിലാണ്. ഇന്ത്യയുടെ സ്വർണ ഇറക്കുമതി ഈ വർഷം മൂന്നാം പാദത്തിൽ 220 ടണ്ണായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിലെ ഇറക്കുമതി 184.5 ടണ്ണായിരുന്നു. ഈ വർഷം ജനുവരി-സെപ്റ്റംബർ കാലയളവിൽ 563 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.