മാനസികാരോഗ്യം മുഖ്യം:2023ല്‍ രാജ്യത്ത് വിറ്റഴിച്ചത് ₹12,000 കോടിയുടെ ന്യൂറോ സൈക്യാട്രി മരുന്നുകൾ

0
105

2023 ഡിസംബർ വരെയുള്ള കണക്ക് പ്രകാരം, ആന്റിഡിപ്രസന്റുകളും മൂഡ് എലിവേറ്ററുകളും ഉൾപ്പെടുന്ന രാജ്യത്തെ ന്യൂറോ സൈക്യാട്രി മരുന്നുകളുടെ വിൽപ്പന 11,774 കോടി രൂപയായതായി ഫാർമസ്യൂട്ടിക്കൽസ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഫാർമറാക്ക്. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസ് വിപണിയുടെ 6 ശതമാനം വരുമിത്. ശാരീരികാരോഗ്യത്തിനുള്ള അതേ പ്രാധാന്യം മാനസികാരോഗ്യ പരിപാലനത്തിനുമുണ്ടെന്ന തിരിച്ചറിവാണ് വിൽപ്പനയിലെ വർധനവിന് കാരണം.

2000ന് ശേഷം ജനിച്ച ജെൻ-സെഡ് (Gen-z) തലമുറ ഉയർന്ന അളവിൽ ഉത്‌കണ്ഠയും മാനസിക സമ്മർദ്ദവും അനുഭവിക്കുന്നുണ്ടെന്നാണ് ചില മനശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. മാനസികാരോഗ്യത്തിനും, ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നതിനും ജെൻ-സെഡ് തലമുറ തെറാപ്പികളുടെ സഹായം തേടുന്നുണ്ട്.

2023 ഡിസംബർ വരെയുള്ള കണക്ക് അനുസരിച്ച് 2,663 കോടി രൂപയുടെ വിൽപ്പനയുമായി സൺ ഫാർമയാണ് ഒന്നാം സ്ഥാനത്താണ്. 2,055 കോടി രൂപയുടെ വിൽപ്പനയുമായി ഇന്റാസ് രണ്ടാമതും, 1,054 കോടി രൂപയുടെ വിൽപ്പനയുമായി ടോറന്റ്റ് മൂന്നാം സ്ഥാനത്തുമാണ്.