എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്:ശക്തമായ നടപടികളുമായി ഡിജിസിഎ

0
260

എയർ ഇന്ത്യയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. യാത്രക്കാരുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ചതിന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

സിവിൽ ഏവിയേഷൻ നിർദേശങ്ങൾ പാലിക്കാത്തതിന് വിശദീകരണം ആവശ്യപ്പെട്ട് ഏവിയേഷൻ റെഗുലേറ്റർ എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇതേ കാരണത്തിന് എയർ ഇന്ത്യക്ക് താക്കീത് ലഭിച്ചിരുന്നു. യാത്രക്കാരുടെ ബോർഡിംഗുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ തുടർച്ചയായി പാലിക്കാതിരുന്നതിനാൽ, എയർലൈനിൽ നിന്ന് 10 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു.


യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും എയർലൈനുകൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ഡിജിസിഎ സ്വീകരിക്കുന്നുണ്ടെന്ന് ഏവിയേഷൻ റെഗുലേറ്റർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 2023 മെയ് മുതൽ പ്രധാന വിമാനത്താവളങ്ങളിൽ ആഭ്യന്തര വിമാനക്കമ്പനികളുടെ പരിശോധനകൾ ഡിജിസിഎ നടത്തുന്നുണ്ട്.