രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പത്രസ്ഥാപന ഗ്രൂപ്പായ ദൈനിക് ഭാസ്കറില്‍ നിന്ന് 5000 ടണ്‍ പത്രക്കടലാസിന്റെ ഓര്‍ഡര്‍ കേരളത്തിന്റെ സ്വന്തം കെപിപിഎല്ലിന്. ഇവിടേക്കുള്ള ആദ്യലോഡ് കടലാസുകള്‍ കയറ്റി അയച്ചു കഴിഞ്ഞു.
കെപിപിഎല്‍ ഇതിനോടകം ഏകദേശം 11 കോടി രൂപയുടെ വിറ്റുവരവ് കൈവരിച്ചു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കും മുന്‍പ് 40 കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച് രണ്ട് മാസത്തിനുള്ളില്‍ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പത്രങ്ങള്‍ക്ക് കടലാസ് നല്കുവാന് സ്ഥാപനത്തിന് കഴിഞ്ഞു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ പൂര്‍ണമായ ഉത്പാദനക്ഷമത കൈവരിക്കുന്നതോടെ പ്രതിവര്‍ഷം 1,00,000 ടണ്‍ പത്രക്കടലാസ് നിര്‍മ്മിക്കാന്‍ സാധിക്കുന്ന സ്ഥാപനമായി കെപിപിഎല്‍ മാറും.