ലോകത്തിന്റെ പല ഭാഗങ്ങളിലും കമ്പനികള്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന ഈ ഘട്ടത്തില്‍ ഭിന്നശേഷിക്കാരെ സഹായിക്കാന്‍ മികച്ച ചുവടുവയ്പ്പുമായി മൈക്രോസോഫ്റ്റ്. എനേബിള്‍ ഇന്ത്യ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് മൈക്രോസോഫ്റ്റ്.
ഇതു വഴി ഭിന്നശേഷിക്കാരെ ശാക്തീകരിക്കാനും അവര്‍ക്ക് തൊഴില്‍ നല്‍കാനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് ആനന്ദ് മഹേശ്വരി പറഞ്ഞു. കൂടുതല്‍ ഭിന്നശേഷിക്കാര്‍ തങ്ങള്‍ക്കൊപ്പം ചേരുന്നതോടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള കൂടുതല്‍ പ്രോഡക്ട് ഡെവലപ്മെന്റിന് കമ്പനിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക നൈപുണ്യ പരിശീലനങ്ങളും കമ്പനി സംഘടിപ്പിക്കും.