സംസാരിച്ച് പണം അയക്കാം: പുത്തൻ ഫീച്ചറുമായി എന്‍.പി.സി.ഐ

0
533

യു.പി.ഐയിലൂടെ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ‘സംസാരിച്ച്’ പണം കൈമാറാൻ സാധിക്കുന്ന ‘ഹലോ യു.പി.ഐ’ ഉള്‍പ്പെടെ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ). ബില്‍പേ കണക്റ്റ്, യു.പി.ഐ ടാപ്പ് & പേ, യു.പി.ഐ ലൈറ്റ് എക്‌സ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ഒരു മാസത്തിനുള്ളില്‍ 1000 കോടി ഇടപാടുകള്‍ എന്ന നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചത്.


സംഭാഷണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് യു.പി.ഐ വഴി പണമിടപാടുകള്‍ നടത്തുന്നതിന് എന്‍.പി.സി.ഐ മുന്നോട്ട് വച്ച സംവിധാനമാണ് ഹലോ യു.പി.ഐ. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് നിലവില്‍ ഇത് ലഭ്യമായിട്ടുള്ളത്. വൈകാതെ മറ്റ് പ്രാദേശിക ഭാഷകളിലും ഈ സേവനം ആരംഭിക്കാനാണ് എന്‍.പി.സി.ഐ ലക്ഷ്യമിടുന്നത്.

ഡിജിറ്റൽ ഇടപാടുകൾക്കുള്ള ജനപ്രിയ പേയ്‌മെന്റ് രീതിയാണ് യു.പി.ഐ. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചത്.