ഡിജിറ്റല്‍ രൂപ ഇന്നു മുതല്‍

Related Stories

രാജ്യത്ത് ഡിജിറ്റല്‍ രൂപയുടെ ഉപയോഗത്തിന് ഇന്ന് തുടക്കമാകും. ഡിജിറ്റല്‍ റുപ്പീ പൈലറ്റ് പ്രോജക്ട് ഇന്ന് തുടങ്ങും.
ഇ- റുപേ എന്ന പേരിലുള്ള ഡിജിറ്റല്‍ രൂപ സര്‍ക്കാര്‍ കടപ്പത്രത്തിലാകും ആദ്യം പരീക്ഷിക്കുക. റിസര്‍വ് ബാങ്കാണ് ഇക്കാര്യം അറിയിച്ചത്.
എസ്ബിഐ അടക്കം ഒന്‍പത് ബാങ്കുകള്‍ ഡിജിറ്റല്‍ രൂപയുടെ പരീക്ഷണത്തില്‍ പങ്കാളികളാകും. ദ്വിതീയ വിപണിയായ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡിജിറ്റല്‍ രൂപ ഉപയോഗിക്കുന്നത്. മൊത്തവില്‍പ്പന സെഗ്മെന്റിലാണ് ഇടപാട് നടത്തുക.
ഇ- റുപേയുടെ കടന്നുവരവ് ബാങ്ക് വിപണിയെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ചുള്ള സെറ്റില്‍മെന്റുകള്‍ ഇടപാടുകളുടെ ചെലവ് കുറയാന്‍ സഹായിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories