രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. തെന്നിന്ത്യന്‍ താര സുന്ദരി തമന്ന ഭാട്ടിയയും ദിലീപും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ബാന്ദ്ര എന്നു പേരിട്ടിരിക്കുന്ന ചിത്രം ദിലീപിന്റെ കരിയറിലെ 147ാമത് ചിത്രമാണ്. മുടിയും താടിയും നീട്ടി വളര്‍ത്തി, കയ്യില്‍ എരിയുന്ന സിഗരറ്റുമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ.
വന്‍ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന സിനിമയില്‍ ശരത് കുമാര്‍, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യന്‍ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വമ്ബന്‍ താരനിര അണിനിരക്കുന്നുണ്ട്.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.