ഡൈനോ ഗെയിം കളിച്ച് ഗൂഗിളിലേക്ക്; ഇന്ത്യൻ വിദ്യാർത്ഥിയുടെ ഗെയിം വീഡിയോ കണ്ട് ഞെട്ടി നെറ്റീസണ്‍സ്

Related Stories

ഗൂഗിള്‍ പോലൊരു കമ്പനിയില്‍ ജോലി ലഭിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ഇന്റര്‍നെറ്റ് കട്ടായാല്‍ ഗൂഗിളില്‍ സ്‌ക്രീനില്‍ തെളിയുന്ന ഡൈനോ ഗെയിം കളിച്ച്്കൊണ്ട് ഗൂഗിളില്‍ ജോലിക്കുള്ള അഭിമുഖം തരപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യക്കാരനായ ഒരു കോളേജ് വിദ്യാര്‍ഥി.

ഗെയിം കളിയിലെ മികവിനല്ല പകരം ഗെയിം കളിച്ച രീതിയാണ് അക്ഷയ് എന്ന വിദ്യാര്‍ഥിക്ക് ഈ അവസരം നേടിക്കൊടുത്തത്. തന്റെ കോഡിങ് പരിജ്ഞാനം വച്ച് വിജയകരമായി ഡൈനോ ഗെയിം കളിക്കുന്നതിന്റെ വീഡിയോ അക്ഷയ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കു വച്ചിരുന്നു. ഇത് ഗൂഗിള്‍ ടെക്ക് ഹൈറിങ് ടീമിലെ അംഗങ്ങളിലൊരാള്‍ കാണുകയും അക്ഷയുടെ സി.വി ആവശ്യപ്പെടുകയും ചെയ്തു. അക്ഷയുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തസ്തികയിലേക്ക് ഒഴിവു വന്നാല്‍ ഉടന്‍ വിവരമറിയിക്കുമെന്നും ഉറപ്പ് നല്‍കി.
അക്ഷയുടെ ഗെയിം വീഡിയോ ഇതിനകം തന്നെ നെറ്റീസണ്‍സും ഏറ്റെടുത്തു കഴിഞ്ഞു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories