കുതിപ്പ് തുടർന്ന് ഡോളർ: 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ രൂപ

0
289

ഡോളറിനെതിരെ 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി ഇന്ത്യൻ രൂപ. ഡോളർ സൂചിക ഉയരുന്നതും ക്രൂഡ് ഓയിൽ വില കയറുന്നതുമാണ് ഡോളറിനെതിരെ രൂപ ഇടിയുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ. ഡോളർ ഇന്നലെ 10 പൈസ നേട്ടത്തിൽ 83.14 രൂപയിൽ ക്ലോസ് ചെയ്തു. ഡോളറിന്റെ ഏറ്റവും ഉയർന്ന ക്ലോസിംഗ് 83.15 രൂപയാണ്. കഴിഞ്ഞ മാസം 17 നായിരുന്നു അത്. ഇൻട്രാ ഡേയിലെ ഏറ്റവും ഉയർന്ന നില കഴിഞ്ഞ വർഷം എത്തിയ 83.25 രൂപയാണ്.

ചൈനയുടെ യുവാൻ അടക്കം പല ഏഷ്യൻ കറൻസികളും ഡോളറുമായുള്ള വിനിമയത്തിൽ താഴെപ്പോയി. യുവാൻ ഒരു വർഷം കൊണ്ട് ഒൻപതു ശതമാനമാണ് ഇടിഞ്ഞത്. ഇന്ത്യൻ രൂപക്ക് ഒരു വർഷം കൊണ്ട് 4.37 ശതമാനമാനം ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം സെപ്റ്റംബർ ഏഴിന് 79.65 രൂപയായിരുന്നു ഡോളർ നിരക്ക്. അതേസമയം ഡോളർ ഇനിയും കയറുമെന്നാണ് അഭ്യൂഹം. സമീപ ദിവസങ്ങളിൽ തന്നെ 84 രൂപയിൽ എത്തുമെന്നാണ് വിപണി കണക്കാക്കുന്നത്.