ന്യൂറോ സയൻസ് റിസർച്ച് ഓർഗനൈസേഷൻ സാപിയൻ ലാബ്‌സിന് കീഴിലുള്ള ഗ്ലോബൽ മൈൻഡ് പ്രോജക്റ്റിൻ്റെ ഭാഗമായുള്ള ‘മെൻ്റൽ സ്റ്റേറ്റ് ഓഫ് ദി വേൾഡ്’ റിപ്പോർട്ട് പ്രകാരം സന്തോഷത്തില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക് ഒന്നാം സ്ഥാനത്ത്. 71 രാജ്യങ്ങളിലെ 400,000ത്തിൽ അധികം ആളുകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഡൊമിനിക്കൻ റിപ്പബ്ലിക്ക് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് ശ്രീലങ്കയും മൂന്നാം സ്ഥാനത്ത് ടാൻസാനിയയുമാണ്. പിന്നാലെ പനാമ, മലേഷ്യ, നൈജീരിയ, വെനസ്വേല, എൽ സാൽവഡോർ, കോസ്റ്റ റിക്ക, യുറുഗ്വേ എന്നീ രാജ്യങ്ങൾ ആദ്യ പത്തിലുണ്ട്.
റിപ്പോർട്ട് പ്രകാരം അസന്തുഷ്ടമായ രാജ്യങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഉസ്ബെക്കിസ്ഥാനാണ്. രണ്ടാം സ്ഥാനത്ത് യു.കെയും. ബ്രിട്ടീഷുകാരുടെ മാനസിക ക്ഷേമം അതിവേഗം കുറയുകയാണെന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്ക, ബ്രസീൽ, താജിക്കിസ്ഥാൻ, ഓസ്ട്രേലിയ, ഈജിപ്‌ത്, അയർലൻഡ്, ഇറാഖ്, യെമൻ എന്നീ രാജ്യങ്ങളാണ് അസന്തുഷ്ടമായ രാജ്യങ്ങളുടെ ആദ്യ പത്തിൽ ഉൾപ്പെടുന്നത്. ഇതിൽ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.