ഡ്രോണുകള്‍ പിടിച്ചെടുക്കാന്‍ കേരളാ പോലീസിന്റെ ഡിറ്റക്ടര്‍

Related Stories

അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകള്‍ പിടിച്ചെടുക്കാനുള്ള അത്യാധുനിക ഉപകരണം പുറത്തിറക്കി കേരളാ പോലീസ്. കേരള പോലീസിന്റെ കൊക്കോണ്‍ 15-ാം പതിപ്പിലാണ് ഡ്രോണുകള്‍ പിടിച്ചെടുക്കുന്ന ഡ്രോണ്‍ ഡിറ്റക്ടര്‍ വാഹനം കേരള പൊലീസ് അവതരിപ്പിച്ചത്.
ആറ് കോടി രൂപയോളം വിലവരുന്ന സംവിധാനമാണ് കേരള പോലീസ് സ്റ്റാര്‍ട്ടപ്പുകളുടെ സഹായത്തോടെ 80 ലക്ഷം രൂപയ്ക്ക് വികസിപ്പിച്ചത്.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന പൊലീസ് ഡ്രോണുകള്‍ പിടിച്ചെടുക്കുന്ന വാഹനം രംഗത്തിറക്കുന്നത്. അഞ്ച് കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള ഡ്രോണുകള്‍ തിരിച്ചറിഞ്ഞ് വിവരങ്ങള്‍ പരിശോധിക്കാന്‍ സാധിക്കും. അനുമതിയില്ലാതെ പറക്കുന്നവ അടിച്ചിടാനും സംവിധാനമുണ്ട്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories