ദുബായ് അറബ് ഹെല്‍ത്ത് എക്‌സ്‌പോയില്‍ ഇത്തവണ കേരളവും

Related Stories

ലോകത്തിന്റെ വിവിധ കോണുകളിലുള്ള മെഡിക്കല്‍ മേഖലയിലെ സംരംഭകരും വിദഗ്ധരും ഒരു കുടക്കീഴില്‍ അണിനിരക്കുന്ന ദുബായ് അറബ് ഹെല്‍ത്ത് എക്‌സ്‌പോയില്‍ ഇത്തവണ കേരളവും. ചരിത്രത്തിലാദ്യമായാണ് കേരളം ഈ എക്‌സ്‌പോയുടെ ഭാഗമാകുന്നത്.
ഇന്ത്യയുടെ മെഡിക്കല്‍ ഡിവൈസ് നിര്‍മ്മാണ ഹബ്ബായി കേരളത്തെ മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് സഹായകമാകും എക്‌സ്‌പോയിലെ സാന്നിധ്യം. നിര്‍മ്മിത ബുദ്ധി ഉപയോഗപ്പെടുത്തി ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മനസിലാക്കുന്നതിനും എക്‌സ്‌പൊ സഹായകമാണ്.
കെ എസ് ഐ ഡി സി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യം എന്നിവര്‍ സംയുക്തമായൊരുക്കിയ കേരള സ്റ്റാളില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പത്ത് സ്റ്റാര്‍ട്ടപ്പുകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആരോഗ്യമേഖലയിലെ നിക്ഷേപ സാധ്യതകള്‍ മനസിലാക്കുന്നതിനും നിക്ഷേപം നടത്തുന്നതിനുമായി അന്‍പതിനായിരത്തിലധികമാളുകളാണ് എക്‌സ്‌പോയിലെത്തുന്നത്. കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മറ്റ് പ്രമുഖരുമായി കൂടിക്കാഴ്ച നടത്താനും സംരംഭങ്ങള്‍ വിപുലപ്പെടുത്താനുമുള്ള വേദി കൂടിയായിരിക്കും ഹെല്‍ത്ത് എക്‌സ്‌പൊ.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories