രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ 3.5 ബില്യൺ ഡോളർ നിക്ഷേപിച്ച് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ബ്രാൻഡായ വാൾമാർട്ട്. പ്രധാന എതിരാളിയായ ആമസോൺ രാജ്യത്തെ നിക്ഷേപങ്ങൾ കുറയ്ക്കുന്ന സമയത്താണ് വാൾമാർട്ടിന്റെ ഈ നീക്കം.
നിക്ഷേപത്തോടെ ഫ്ലിപ്പ്കാർട്ടിന്റെ ഏകദേശം 80 ശതമാനം ഉടമസ്ഥാവകാശം ഇപ്പോൾ വാൾമാർട്ടിന്റെ കൈവശമാണ്. ടൈഗർ ഗ്ലോബൽ, ആക്‌സൽ, ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ ബിന്നി ബൻസാൽ എന്നിവരുടെ കൈവശമാണ് ബാക്കിയുള്ള ഓഹരികൾ.
ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമാണ് ഫ്ലിപ്കാർട്ടിലെ വാൾമാർട്ടിന്റെ നിക്ഷേപം. ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോൺ പേയുടെ ഭൂരിഭാഗം ഓഹരികളും കമ്പനിയുടെ ഉടമസ്ഥതയിലാണ്.