രാജ്യത്ത് അഞ്ച് കോടിയിലധികം വിറ്റുവരവുള്ള കമ്പനികള്‍ക്ക് ഇ- ഇന്‍വോയ്സിങ് നിര്‍ബന്ധമാക്കി ജിഎസ്ടി കൗണ്‍സില്‍. അടുത്ത വര്‍ഷം ജനുവരി മുതലാകും ഇത് പ്രാബല്യത്തില്‍ വരിക.
ജിഎസ്ടി വെട്ടിക്കാന്‍ വ്യാജ ഇന്‍വോയ്സ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇന്‍വോയ്സിംഗ് പൂര്‍ണ്ണമായും ഡിജിറ്റല്‍ ആക്കാനുള്ള കൗണ്‍സിലിന്റെ നീക്കം. അടുത്തിടെ ഇത്തരത്തില്‍ 40000 കോടിയുടെ വ്യാജ ഇന്‍വോയ്സിങ് തട്ടിപ്പാണ് പുറത്ത് വന്നത്.
ഇന്‍വോയ്സുകളുടെ ഡിജിറ്റല്‍ പരിശോധനയാണ് ഇ-ഇന്‍വോയിസിങ് വഴി നടത്തുന്നത്. ഇതിനുള്ള ഏകീകൃത പോര്‍ട്ടല്‍ ഡിസംബറോടെ വികസിപ്പിച്ച് ഉപയോഗത്തിന് തയ്യാറാകും.