നാല്‍പത് ശതമാനം സമ്പത്തും ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ പക്കല്‍

Related Stories

ആകെ ഇന്ത്യക്കാരില്‍ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ധനികരുടെ പക്കലാണ് രാജ്യത്തിന്റെ മുഴുവന്‍ ആസ്തിയുടെ നാല്‍പതു ശതമാനവുമെന്ന് റിപ്പോര്‍ട്ട്. ഓക്‌സ്ഫാമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2022ലെ കണക്കുകള്‍ പ്രകാരം, നൂറ് ധനികരായ ഇന്ത്യക്കാരുടെ പക്കലുള്ളത് 54.12 ലക്ഷം കോടിയുടെ സ്വത്താണ്. ഇതില്‍ തന്നെ പത്ത് പേരുടെ ആസ്തി 27.52 ലക്ഷം കോടി കടക്കും. അതേസമയം, ഏറ്റവുമധികം നികുതി അടയ്ക്കുന്നത് മധ്യവര്‍ഗ്ഗത്തിലും, അതിലും താഴെയുമുള്ള ജനങ്ങളാണ്.
ആകെ ജനസംഖ്യയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അമ്പത് ശതമാനം പേരാണ് ജിഎസ്ടിയുടെ 64 ശതമാനവും അടച്ചിട്ടുള്ളത്. സാമ്പത്തികമായി ഏറ്റവും മുന്നിലുള്ള പത്ത് ശതമാനം പേരാകട്ടെ ജിഎസ്ടിയുടെ വെറും നാല് ശതമാനം മാത്രമേ അടയ്‌ക്കേണ്ടതായി വന്നിട്ടുള്ളൂ.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories