ജിഎസ്ടി വെട്ടിക്കുറയ്ക്കണമെന്ന് എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകള്‍: വിദ്യാര്‍ഥികള്‍ക്ക് സബ്‌സിഡി വേണമെന്നും ആവശ്യം

0
85

വിദ്യാഭ്യാസ സേവനങ്ങള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് വേണമെന്ന ആവശ്യവുമായി രാജ്യത്തെ എഡ്‌ടെക് കമ്പനികള്‍. കേന്ദ്ര ബജറ്റ് 2023ന് മുന്നോടിയായാണ് സ്റ്റാര്‍ട്ടപ്പുകള്‍ ആവശ്യം മുന്നോട്ടു വച്ചത്.
ഓണ്‍ലൈന്‍ സംരംഭങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇന്‍സെന്റീവുകളായും സബ്‌സിഡികളായും എഡ്‌ടെക് കമ്പനികള്‍ക്ക് സഹായം കൂടിയേ തീരൂ. ഡിജിറ്റല്‍ ലേണിങ്, ടീച്ചര്‍ ട്രെയ്‌നിങ് റിസര്‍ച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് വിശ്വസിക്കുന്നതായി എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.