രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ വന്‍ മുന്നേറ്റം. 2021-22 കാലത്ത് 2,37,811 വാഹനങ്ങളാണ് വില്പന നടത്തിയതെങ്കില്‍ 2022-23 വര്‍ഷമിതുവരെ 4,42,901 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റുപോയത്.
ഇരട്ടിയോളമാണ് വര്‍ധനവ്.
അതേസമയം, 2021 ല്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വില്പന വെറും 48179ലായിരുന്നു. ഇതാണ് നാല് ലക്ഷത്തിലേക്ക് വെറും രണ്ട് വര്‍ഷം കൊണ്ട് ഉയര്‍ന്നിരിക്കുന്നത്.
കേന്ദ്ര മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയാണ് ഇക്കാര്യം ലോക്സഭയില്‍ അറിയിച്ചത്.