പുതുതായി തുടങ്ങുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം, സംരംഭങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കുന്നു. വൈദ്യുതി നിരക്കിന്റെ പത്തു ശതമാനമാണ് ഇതുവരെ ചെറുകിട സംരംഭങ്ങളില്‍ നിന്ന് ഡ്യൂട്ടിയായി ഈടാക്കിയിരുന്നത്. ഇതില്‍ ഇളവ് വരുത്താനാണ് സര്‍ക്കാര്‍ നീക്കം. ഇതോടെ ബില്ലിലെ തുക ഗണ്യമായി കുറയും. സംരംഭകത്വത്തിലേക്ക് കടന്നുവരുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.