ടിവി വാങ്ങാനും സ്മാര്‍ട്ട് ഫോണ്‍ മാറ്റാനുമെല്ലാം ഏറ്റവും അനുയോജ്യമായ സമയം എത്തിയിരിക്കുന്നു. ചരക്ക് സേവന നികുതി നിലവില്‍ വന്നതിന്റെ ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര ധനകാര്യ വകുപ്പ് ജിഎസ്ടിയില്‍ ഇളവ് പ്രഖ്യാപിച്ചതോടെയാണ് ഇലക്ട്രോണിക് ഉപകരണ വിപണിക്ക് ഇത് നല്ല സമയമായിരിക്കുന്നത്. 31.3 ശതമാനം ജിഎസ്ടിയുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണുകള്‍ 12 ശതമാനം ജിഎസ്ടിയോടെ ഇനി സ്വന്തമാക്കാം. 21 ഇഞ്ച് വരെയുള്ള ടിവികള്‍, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, മിക്‌സി, ജ്യൂസര്‍, വാക്വം ക്ലീനര്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഇത് ബാധകമാണ്. ഇവയുടെ ജിഎസ്ടി 31.3 ശതമാനത്തില്‍ നിന്നും 18 ആയി കുറച്ചു.