ഇലോണ്‍ മസ്‌ക്-ട്വിറ്റര്‍ ഇടപാട് വീണ്ടും ട്രാക്കില്‍

0
488

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാന്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. ആദ്യം അറിയിച്ചിരുന്നതു പോലെ 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ മസ്‌ക് തയാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
മസ്‌കും ട്വിറ്ററും തമ്മില്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങള്‍ കോടതിയിലെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 17ന് കേസില്‍ വാദം തുടങ്ങാനിരിക്കെ മസ്‌കിന് കോടതിയില്‍ തിരിച്ചടി നേരിടുമെന്ന കാര്യം ഏകദേശം ഉറപ്പിച്ചിരുന്നു. ഇതിനിടെയാണ് മസ്‌ക് കോടതി ഫയലിങ്ങില്‍ ട്വിറ്റര്‍ ഇടപാട് പൂര്‍ത്തികരിക്കാന്‍ തയാറാണെന്ന് അറിയിച്ചത്.