ട്വിറ്റര്‍ സിഇഒ സ്ഥാനം ഉടന്‍ രാജിവയ്ക്കുമെന്ന് ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം. ജോലിയേറ്റെടുക്കാന്‍ പാകത്തിന് വിഢ്ഢിയായ ഒരാളെ കണ്ടെത്തുന്നതോടെ ട്വിറ്ററിലെ സിഇഒ പദവി താന്‍ ഒഴിയുമെന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. രാജിക്ക് ശേഷം താന്‍ സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സെര്‍വര്‍ ടീമുകളുടെ മാത്രം മേധാവിയായിരിക്കുമെന്നും മസ്‌ക് പറഞ്ഞു.
ട്വിറ്റര്‍ മേധാവിയായി താന്‍ തുടരണോ എന്ന അഭിപ്രായ സര്‍വേയുടെ ഫലത്തെ തുടര്‍ന്നാണ് രാജി.
57.75 ശതമാനം പേരാണ് മസ്‌ക് ട്വിറ്റര്‍ മേധാവിയായി തുടരുന്നതില്‍ താത്പര്യം ഇല്ലെന്ന് അറിയിച്ച് വോട്ട് ചെയ്തത്. 42.5 ശതമാനം പേര്‍ മസ്‌കിനെ അനുകൂലിച്ചു.