അതിസമ്പന്ന പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്

0
102

അതിസമ്ബന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്. ബ്ലുംബര്‍ഗ് ബില്യണയര്‍ ഇൻഡക്സ് പ്രകാരമാണ് മസ്ക് ഒന്നാമതെത്തിയത്.
ബെര്‍നാഡ് അര്‍നോള്‍ട്ടിനെയാണ് മസ്ക് മറികടന്നത്.
അര്‍നോള്‍ട്ടിന്റെ കമ്ബനിയുടെ ഓഹരിവില 2.6 ശതമാനം ഇടിഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അര്‍നോള്‍ട്ട് മസ്കിനെ മറികടന്നിരുന്നു. ടെക് വ്യവസായത്തിന് തിരിച്ചടിയുണ്ടായതോടെയാണ് മസ്കിന് അതിസമ്ബന്നരുടെ പട്ടികയിലെ ഒന്നാം സ്ഥാനം കൈവിടേണ്ടി വന്നത്. എന്നാല്‍, അര്‍നോള്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള എല്‍.വി.എം.എച്ച്‌ കമ്ബനിയുടെ ഓഹരി വില ഇടിഞ്ഞതോടെ മസ്ക് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി.

ഏപ്രിലിന് ശേഷം എല്‍.വി.എം.എച്ചിന്റെ ഓഹരി വില 10 ശതമാനം ഇടിഞ്ഞിരുന്നു. ഒരു ദിവസം തന്നെ 11 ബില്യണ്‍ ഡോളറിന്റെ നഷ്ടവും അര്‍നോള്‍ട്ടിനുണ്ടായി. 192.3 ബില്യണ്‍ ഡോളറാണ് മസ്കിന്റെ ആസ്തി. അര്‍നോള്‍ട്ടിന് 186.6 ബില്യണ്‍ ഡോളറും.