സ്വന്തം ആസ്തിയില്‍ നിന്ന് 200 ബില്യണ്‍ ഡോളര്‍ അഥവാ 16.5 ലക്ഷം കോടി രൂപ നഷ്ടമാകുന്ന ലോക ചരിത്രത്തിലെ തന്നെ ആദ്യത്തെ മനുഷ്യനായി ഇലോണ്‍ മസ്ക്.
2021 നവംബറില്‍ 340 ബില്യണ്‍ ഡോളറായിരുന്നു മസ്കിന്റെ ആകെ ആസ്തി ഇത് 137 ബില്യണ്‍ ഡോളറായാണ് കുറഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളില്‍ ടെസ്ല ഓഹരികള്‍ കൂപ്പുകുത്തിയതോടെയാണ്. മസ്കിന്റെ ആസ്തിയില്‍ ഗണ്യമായ കുറവുണ്ടായത്. ഡിസംബര്‍ 27 വരെയുള്ള കണക്കു പ്രകാരം 11 ശതമാനമാണ് മസ്കിന്റെ ആസ്തിയില്‍ ഇടിവുണ്ടായത്.
ഓഹരിയിടിഞ്ഞതോടെ ടെസ്ല വന്‍ വിലക്കിഴിവു നല്‍കുകയും ഉത്പാദനം ഗണ്യമായി കുറയ്ക്കുകയും ചെയ്തു.